newsThiruvanthapuram

സൗത്തിൻഡ്യൻ സിനിമ ടെലിവിഷൻ അക്കാഡമി അവാർഡുകൾ സമ്മാനിച്ചു.

Webdesk
Published Nov 21, 2024|

SHARE THIS PAGE!
സിനിമ, ഷോർട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക് ആൽബം, റീൽസ്, കവർ സോങ് ,ബെസ്റ്റ് ടീച്ചർ തുടങ്ങി ഇരുപതിലേറെ വിഭാഗങ്ങളിലായി സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി നടത്തിയ ആറാമത് എഡിഷൻ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള പുരസ്കാരങ്ങൾ നവംബർ ഇരുപതിന്  തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ സമ്മാനിച്ചു.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി സെക്രട്ടറി ഡോ.ആർ. എസ് പ്രദീപ് സ്വാഗതം ആശംസിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.
മുൻമന്ത്രിയും എം.പിയുമായിരുന്ന കെ.മുരളിധരൻ മുഖ്യ പ്രഭാഷണം നടത്തി. പുരസ്കാര വിതരണത്തിൻ്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിച്ചു.
മുൻമന്ത്രി എൻ.ശക്തൻ,   ഗായകൻ ജി.വേണു ഗോപാൽ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പാളയം രാജൻ, ചലച്ചിത്ര അക്കാഡമി മുൻ സെക്രട്ടറി മഹേഷ്പഞ്ചു, വെെലോപ്പിള്ളി സംസ്കൃതി ഭവൻ മെമ്പർ സെക്രട്ടറി പി.എസ്. മനേക്ഷ്, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, സംവിധായകനും തിരക്കഥാകൃത്തും നടനുമായ പ്രവീൺ ഇറവങ്കര, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ആയിരുന്ന ഉഴമലയ്ക്കൽ വേണുഗോപാൽ, സിനിമാ, സീരിയൽ നടൻ ശ്രീകാന്ത് ടി ആർ നായർ, നടി ഉമാനായർ എന്നിവർ ആശംസാ പ്രസംഗം നടത്തി. 

150 ലേറെ മത്സരവിജയികൾക്ക്  അവാർഡ് ശില്പവും പ്രശസ്തിപത്രവും വ്യക്തികൾ സമ്മാനിച്ചു.

ഗൾഫ് നാടുകളിൽ നിന്നും
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിജയികളായവർ അവാർഡ് നേരിട്ട് സ്വീകരിക്കാൻ എത്തിയിരുന്നു.

ഉദ്ഘാടന ചടങ്ങിന് മുമ്പായി മത്സരിച്ച് അവാർഡ് നേടിയ ഷോർട്ട് ഫിലിമുകളുടെയും മ്യൂസിക്കൽ വീഡിയോയുടെയും ബിഗ് സ്ക്രീൻ പ്രദർശനവും നിറഞ്ഞ സദസിൽ നടന്നു.

ഫെസ്റ്റിവൽ ഡയറക്ടർ ഗോപൻ ഭാവന നന്ദി പറഞ്ഞു.

ചിത്രങ്ങൾ: വിവേക് കോവളം

Related Stories

Latest Update

Top News

News Videos See All