awardsകൊച്ചി

ഫിലിംഫെയർ അവാർഡ് 2024 സമ്മാനിച്ചു. : മലയാള സിനിമയ്ക്ക് 13 പുരസ്കാരങ്ങൾ.

Webdesk
Published Aug 05, 2024|

SHARE THIS PAGE!
69-മത് ശോഭ-ഫിലിംഫെയർ അവാർഡിൽ മികച്ച  നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയമികവിനാണ് അവാർഡ്.
 ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയചാതുര്യത്തിന്  വിൻസി അലോഷ്യസ് മികച്ചനടിയായി.

മികച്ച സിനിമയായി തിരഞ്ഞെടുത്തത് 2018 ആണ്.
 2018 സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫ് ആണ് മികച്ച സംവിധായകൻ.

 ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ ആണ് മികച്ച ഫിലിം (ക്രിട്ടിക്സ് ). 

ഇരട്ട എന്ന ചിത്രത്തിലെ ജോജു ജോർജിന്റെ പ്രകടനത്തിന് മികച്ച നടൻ (ക്രിട്ടിക്സ്) ആയി തിരഞ്ഞെടുത്തു.

മികച്ച നടി (ക്രിട്ടിക്സ്) ജ്യോതിക, മികച്ച സഹനടി പൂർണിമ ഇന്ദ്രജിത്ത് (തുറമുഖം), മികച്ച സഹനടി അനശ്വര രാജൻ (നേര് ), മികച്ച സഹനടൻ ജഗദീഷ് (പുരുഷപ്രേതം), മികച്ച മ്യൂസിക് ആൽബം സാം.സി.എസ് ൻ്റെ ആർ.ഡി.എക്സ്, മികച്ച ഗാനരചന അൻവർ അലി (എന്നും എൻ കാവൽ… ‘കാതൽ’), മികച്ച പിന്നണി ഗായിക കെ.എസ്.ചിത്ര (മുറ്റത്തെ മുല്ല.. - ‘ജവാനും മുല്ലപ്പൂവും’), മികച്ച പിന്നണിഗായകൻ കപിൽ കപിലൻ (നീല നിലവേ.. ‘ആര്‍ഡിഎക്സ്’) എന്നിവർ പുരസ്കാരങ്ങൾ നേടി.

മികച്ച മലയാള നടനുള്ള അവാർഡിനു വേണ്ടി ബിജു മേനോൻ (തങ്കം), ജോജു ജോർജ് (ഇരട്ട), നിവിൻ പോളി (തുറമുഖം), പ്രശാന്ത് അലക്സാണ്ടർ (പുരുഷപ്രേതം) തുടങ്ങിയവരും അഞ്ജന ജയപ്രകാശ് (പാച്ചുവും അത്ഭുതവിളക്കും), ജ്യോതിക (കാതൽ ദി കോർ), കല്യാണി പ്രിയദർശൻ (ശേഷം മൈക്കിൽ ഫാത്തിമ), ലെന (ആർട്ടിക്കിൾ 21), മഞ്ജുവാര്യർ (ആയിഷ), നവ്യനായർ (ജാനകി ജാനെ), എന്നിവരെ മികച്ച നടിക്കുള്ള പുരസ്കാരത്തിനായും നാമനിർദ്ദേശം ചെയ്തിരുന്നു.

Related Stories

Latest Update

Top News

News Videos See All